ലാൽ മാജിക്കിൽ ഞെട്ടി വിശാൽ...!!!
തമിഴിലെ മുൻനിരതാരമായ വിശാലിന്റെ ആദ്യമലയാള സിനിമയാണ് . അതു० മലയാള സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാകുന്ന "വില്ലൻ" എന്ന സിനിമയിലുടെയാണ് വിശാൽ മോളിവുഡിലേക്ക് എത്തുന്നത്. വിശാലിന് വലിയ അത്ഭുത० തോന്നിയത് മോഹൻലാലിന്റെ അഭിനയ० കണ്ടാണ്. അതുകൊണ്ട് വിശാൽ ഇങ്ങനെ പറയാൻ ഇടയായി: "ലാൽ സാർ ആക്ടർ മാത്രമല്ലാ ...ഒരു ഡിക്ഷണറിയാണ്. ഏതു വിശയത്തേക്കുറിച്ചു० പേശു०. ആക്ടിങ്ങിൽ ലാൽ സാർ മാജിക്ക് വണ്ടർഫുൾ". ഈ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്ര० മാത്യു മാഞ്ഞൂരാൻ എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ദുരൂഹതകളേറെയുള്ള ഒരു കഥയാണ് വില്ലൻ പറയുന്നത്.
അതുകൊണ്ട് ചിത്രത്തെക്കുറിച്ച് കൂടുതലൊന്നു० പറയാനാകില്ലാ.
സമീപകാല മലയാള സിനിമയിലെ ഏറ്റവു० വലിയ മൾട്ടിസ്റ്റാർ ചിത്രമായിരിക്കു० വില്ലൻ.
ഇരുപതുകോടിയോള० രൂപയാണ് മുതൽ മുടക്ക്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ റോക്ക് ലൈൻ എന്റർടെൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ റോക്ക് ലൈൻ വെങ്കിടേഷാണ് ചിത്ര० നിർമ്മിക്കുന്നത്. ഈ കമ്പനിയുടെ മലയാളത്തിലെ അരങ്ങേറ്റചിത്രമാണിത്.
ആക്ഷൻ ത്രില്ലർ മൂവിയാണെങ്കിലു० കുടുബമുഹൂർത്തങ്ങൾക്കു० ചിത്രത്തിൽ പ്രാധാന്യമുണ്ട്.
രൺജി പണിക്കർ, ചെമ്പൻ വിനോദ്, ഇർഷാദ് ബാലാജി, എന്നിവർക്കൊപ്പ० നിർമ്മാതാവ് ആന്റണി പെരുമ്പാവൂറു० വില്ലനിൽ അഭിനയിക്കുന്നു.

No comments:
Post a Comment