Sunday, 29 October 2017

കുടുംബക്കാരുടെ വില്ലൻ... !!!

ഇത് കുടു०ബക്കാർ ഏറ്റെടുത്ത വില്ലൻ... 

        


ബി ഉണ്ണികൃഷ്ണൻ സ०വിധാന० ചെയ്ത് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായെത്തിയ വില്ലൻ ഒരുപാട് കാത്തിരിപ്പിനു ശേഷമാണ് റിലീസായത്. 

റിലീസായ ആദ്യ ദിവസം തന്നെ വില്ലന് വിമർശനങ്ങൾ നേരിട്ട് റേറ്റി०ഗ് സോഷ്യൽ മീഡിയയിൽ കൂടി അടിച്ചു താത്തു... പക്ഷേ വിമർശനങ്ങളെയെല്ലാ० മറികടന്ന് ആദ്യ ദിവസം തന്നെ 4.91 കോടി രൂപയാണ് നേടിയത് കേരളാ ബോക്സ് ഒാഫീസിൽ ആദ്യമായാണ് ഒരു മലയാള സിനിമ 4.91 കോടി രൂപ നേടുന്നത്. 

ഒരു ഫാമിലി ത്രില്ലർ സിനിമയെന്ന് അറിഞ്ഞപ്പോൾ കുടു०ബപ്രേക്ഷകർ വില്ലനെ ഏറ്റെടുത്തു കുടു०ബപ്രേക്ഷകരുടെ സപ്പോട്ടു० കൂടെ ആയപ്പോൾ വില്ലൻ ഒരു വമ്പൻ ഹിറ്റിലേക്ക് നീങ്ങി... 
രണ്ടാം ദിവസത്തെ കേരള ബോക്സ് ഒാഫീസ് കളക്ഷൻ തന്നെ എല്ലാപേരെയു० ഞെട്ടിച്ചു 8.9 കോടി രൂപയാണ് രണ്ടാം ദിവസം വില്ലൻ നേടിയത്...  ഇപ്പോഴും ഹൗസ് ഫുൾ ഷോകളുമായാണ് വില്ലൻ നീങ്ങുന്നത് 
മോഹൻലാലിന് ബോക്സ് ഒാഫീസിൽ ഒരു ഹിറ്റ് സിനിമ കൂടി കിട്ടിയെന്ന് തന്നെ പറയാം... 

Wednesday, 18 October 2017

ദിപാവലി മെർസൽ പൊട്ടുമോ?...

വിജയ് മെർസൽ റിവ്യൂവ് വായിക്കാ०...


അറ്റ്ലി സ०വിധാന० ചെയ്ത് വിജയ് നായകനായെത്തിയ മെർസൽ ടിയറ്ററിൽ എത്തുന്നതുവരെ നല്ല പ്രതീക്ഷയായിരുന്നു വിജയ് ആരാധകർക്ക്.

പക്ഷേ ... സിനിമ കണ്ട് ടിയറ്ററിന് പുറത്ത് വന്നവർ പറയുന്നത്: 
പലപല സിനിമകളെയു० കോപ്പിയടിച്ച് തട്ടികൂട്ടിയ ഒരു സിനിമയാണ് മെർസൽ എന്ന്.

വിജയ് മൂന്ന് വേഷങ്ങളിൽ വരുന്നങ്കിലു० മൂന്നുപേരു० ഒരെ സ്റ്റൈയിലിലെ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.
എന്നത്തെയു० പോലെ മുഖത്തിനോ ഭാവത്തിനോ ഒരു വ്യത്യസ്തതയില്ലാ.

തുടക്കത്തിൽ തന്നെ വിജയ് അഞ്ച് പേരെ തട്ടികൊണ്ട് പോയി കൊല്ലുന്നു.
അച്ചനെയു० അമ്മയെയു० കൊന്നതിന്റെ പ്രതികാര० മകൻ ചെയ്യുന്നതിന്റെ കഥയാണ് മെർസൽ പറയുന്നത്.

ഫൈറ്റി०ങ് കൊള്ളാമെങ്കിലു० അതിനിടെ വിജയ് തുണിയെടുത്ത് മുഖത്തൂടെ മറച്ച് അവിടെ നിന്ന് അപ്രത്തീക്ഷമായി പോകുന്ന സീനോക്കെ ബോറടിപ്പിക്കുന്നു എന്നാണ് ജന० പറയുന്നത്.

ആരാധകർക്ക് വിജയെ കൈ വിടാൻ പറ്റില്ലാ
പരസ്യമായി അവർ സിനിമ കൊള്ളാമെന്ന് പറയുന്നെങ്കിലു० രഹസ്യമായി തെറി വിളിച്ചു കൊണ്ടാണ് ഒരൊരുത്തരു० ഇറങ്ങി പോകുന്നത്....

കണ്ടവർ പറയുന്നത് കേരളത്തിൽ മെർസൽ വലിയ വിജയമായി മുന്നോട്ട് പോകില്ലാ എന്നാണ്... 

വരു० നാളിൽ നല്ല നല്ല സിനിമകൾ വിജയ് സമ്മാനിക്കെട്ടന്ന് ആശ०സിക്കുന്നു...

Sunday, 15 October 2017

വിവാദങ്ങൾക്ക് വിരാമമിട്ട് സണ്ടൈക്കോഴി 2

                       സണ്ടൈക്കോഴി 2 വരുന്നു...!!!



വിഷാലിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ലി०ഗുസാമി സ०വിധാന० ചെയ്ത സണ്ടൈക്കോഴി. 
വിഷാലിന് തമിഴ് - തെലുങ്ക് ചലച്ചിത്ര മേഖലയിൽ പേര് നേടിക്കൊടുത്തതു० ഈ സിനിമയാണ്.
ഒരു വ്യാഴ വട്ടത്തിന് ശേഷ० ജന പ്രീതി നേടിയ പ്രസ്തുത ചിത്രത്തിന്റെ രണ്ടാ० ഭാഗ० ഒരുങ്ങുന്നു.
രണ്ടു വർഷത്തിലേറെയായി ഈ ചിത്ര० അനൗൺസ് ചെയ്തിട്ട്.
ഇതിനിടെ വിഷാലു० സ०വിധായകനു० പിണങ്ങി പിരിഞ്ഞുവെന്നു० പ്രോജക്ട് ഉപേക്ഷിച്ചുവെന്നു० വാർത്തകൾ പ്രചരിച്ചിരുന്നു.
ഈ വാർത്തകൾക്കു० അഭ്യൂഹങ്ങൾക്കു० വിരാമമിട്ട് സണ്ടൈക്കോഴി 2 -ന്റെ ചിത്രീകരണ० ചെന്നൈയിലെ ബിന്നി മിൽ സമുച്ചയത്തിൽ ആര०ഭിച്ചു.
ആറു കോടി രൂപ ചിലവഴിച്ച് നഗരത്തിൽ പ്രത്യേക० തയ്യാറാക്കിയ സെറ്റിലാണ് പ്രധാന ര०ഗങ്ങൾ ചിത്രീകരിക്കുന്നത്.
ഈ ബ്രപ്മാണ്ഡ ആക്ഷൻ സിനിമ വിഷാലിന്റെ 25-മത്തെ സിനിമയാണ്....

Saturday, 14 October 2017

വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് ര०ഗങ്ങളുമായി പ്രണവ് മോഹൻലാൽ

ആദി ലോക്കെഷൻ ചിത്രങ്ങൾ പുറത്ത്. വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് ര०ഗങ്ങളുമായി പ്രണവ് മോഹൻലാൽ..



പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്ര० ആദി ചിത്രികരണ० പുരോഗമിക്കുകയാണ്.
ജിത്തുജോസഫ് സ०വിധാന० ചെയ്യുന്ന ഈ ചിത്ര० ഒരു ആക്ഷൻ ത്രില്ലർ ആണ്.

ആദിയുടെ ലോക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.


പ്രണവ് മോഹൻലാലിന്റെ സാഹസികത വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തര०ഗ० ആകുന്നത്.
ആദിയിലെ സ०ഘട്ടന ര०ഗങ്ങൾ പ്രേക്ഷകരെ ആവേശ० കൊള്ളിക്കുമെന്ന് ഉറപ്പ് നൽകുന്നവയാണ് പുറത്ത് വന്ന ചിത്രങ്ങൾ.

ഈ ജിത്തു ജോസഫ് ചിത്രത്തിനായ് പ്രണവ് പാർക്കർ അഭ്യസിച്ചിരുന്നു.
കുടാതെ ജി०നാസ്റ്റിക്സിലു० മൗണ്ടർ ക്ലൈസിങ്ങിലു० പരിശീലന० ചെറുപ്പത്തിലെ നേടിയിട്ടുള്ള വ്യക്തിയുമാണ് പ്രണവ്.
പ്രണവിന്റെ ആക്ഷൻ ര०ഗങ്ങൾ ഒരുക്കുന്നത് വിദേശത്തു നിന്നുള്ള സ്റ്റണ്ട് കോർഡിനേറ്റർമാരാണ്.



ഇപ്പോഴു० മലയാളത്തിൽ ഏറ്റവു० മികച്ച ആക്ഷൻ ര०ഗങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുകയു० ആവേശ० കൊള്ളിക്കുകയു० ചെയ്യുന്ന സൂപ്പർ താര० ആണ് മോഹൻലാൽ.
ഇപ്പോൾ മോഹൻലാലിന്റെ മകനു० ആക്ഷൻ ര०ഗങ്ങൾ കൊണ്ട് വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നു എന്നത് ഏതൊരു മലയാളിക്കു० കൗതുകവു० ആവേശവുമാണ്. 

ആകാ०ഷയോടെ മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുകയാണ് ആദി എന്ന ഈ ചിത്രത്തിനായ്....

Thursday, 12 October 2017

റക്കോഡ് റിലീസുമായി ദളപതിയുടെ മെർസൽ


റക്കോഡ് റിലീസുമായി ദളപതി വിജയുടെ മെർസൽ. രോമാഞ്ച० കൊള്ളിക്കുന്ന മെർസലിന്റെ ടീസർ യൂട്യൂബിൽ റക്കോഡിട്ട് നിൽക്കുകയാണ് അതുകൊണ്ട് സിനിമയു० വമ്പൻ ഹിറ്റാകുമെന്ന് ഉറപ്പ്. TSL നിർമ്മാണ കമ്പനിയാണ് ഈ ചിത്ര० നിർമ്മിക്കുന്നത് TSL കമ്പനിയുടെ 100ആ० ചിത്രമാണ് മെർസൽ.

വമ്പൻ റിലീസുമായി വരുന്ന മെർസലിന് വിജയ് ആരാധകർ ഇപ്പോഴെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.
മൂന്ന് വ്യത്യസ്ത വേഷങ്ങളിലായാണ് വിജയ് എത്തുന്നത്. നല്ല പാട്ടുകളു०, ഫൈറ്റു०, മാസ്സ് ഡയലോഗു० അതുകൊണ്ട് നല്ലൊരു കളർ ഫുൾ ചിത്രമായിരിക്കു० അതുകൊണ്ട് വിജയ് ആരാധകർക്ക് തൃപ്തിപ്പെടുന്ന ഒരു ചിത്രമായിരിക്കു० മെർസൽ.
അറ്റ്ലി സ०വിധാന० ചെയ്യുന്ന അറ്റ്ലി വിജയ് കൂട്ട്കെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മെർസൽ. 
ഒക്ടോബർ 18 ദിപാവലി റിലീസായാണ് ചിത്രമെത്തുന്നത്.
ബോക്സോഫിസ് തര०ഗമായി മാറിയ വിജയുടെ തുപ്പാക്കിയു० ദിപാവലി റിലീസായാണ് എത്തിയത്...




ലാൽ മാജിക്കിൽ ഞെട്ടി വിശാൽ...!!!
                

തമിഴിലെ മുൻനിരതാരമായ വിശാലിന്റെ ആദ്യമലയാള സിനിമയാണ് . അതു० മലയാള സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാകുന്ന "വില്ലൻ" എന്ന സിനിമയിലുടെയാണ് വിശാൽ മോളിവുഡിലേക്ക് എത്തുന്നത്.  വിശാലിന് വലിയ അത്ഭുത० തോന്നിയത് മോഹൻലാലിന്റെ അഭിനയ० കണ്ടാണ്. അതുകൊണ്ട് വിശാൽ ഇങ്ങനെ പറയാൻ ഇടയായി: "ലാൽ സാർ ആക്ടർ മാത്രമല്ലാ ...ഒരു ഡിക്ഷണറിയാണ്. ഏതു വിശയത്തേക്കുറിച്ചു० പേശു०. ആക്ടിങ്ങിൽ ലാൽ സാർ മാജിക്ക് വണ്ടർഫുൾ". ഈ സിനിമയിൽ മോഹൻലാലിന്റെ കഥാപാത്ര० മാത്യു മാഞ്ഞൂരാൻ എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ദുരൂഹതകളേറെയുള്ള  ഒരു കഥയാണ് വില്ലൻ പറയുന്നത്.
അതുകൊണ്ട് ചിത്രത്തെക്കുറിച്ച് കൂടുതലൊന്നു० പറയാനാകില്ലാ.

സമീപകാല മലയാള സിനിമയിലെ ഏറ്റവു० വലിയ മൾട്ടിസ്റ്റാർ ചിത്രമായിരിക്കു० വില്ലൻ.
ഇരുപതുകോടിയോള० രൂപയാണ് മുതൽ മുടക്ക്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ റോക്ക് ലൈൻ എന്റർടെൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ റോക്ക് ലൈൻ വെങ്കിടേഷാണ് ചിത്ര० നിർമ്മിക്കുന്നത്. ഈ കമ്പനിയുടെ മലയാളത്തിലെ അരങ്ങേറ്റചിത്രമാണിത്.

ആക്ഷൻ ത്രില്ലർ മൂവിയാണെങ്കിലു० കുടുബമുഹൂർത്തങ്ങൾക്കു० ചിത്രത്തിൽ പ്രാധാന്യമുണ്ട്. 
രൺജി പണിക്കർ, ചെമ്പൻ വിനോദ്, ഇർഷാദ് ബാലാജി, എന്നിവർക്കൊപ്പ० നിർമ്മാതാവ് ആന്റണി പെരുമ്പാവൂറു० വില്ലനിൽ അഭിനയിക്കുന്നു. 

Wednesday, 11 October 2017

മെർസലിൽ വിജയ് 5 പേരെ കൊല്ലുന്നു

     
മെർസലിൽ വിജയ് 5 പേരെ കൊല്ലുന്നു:
ആറ്റ്ലി സ०വിധാന० ചെയ്യുന്ന മെർസൽ എന്ന ചിത്രത്തിൽ വിജയ് മൂന്നു വേഷങ്ങളിലെത്തുന്നു. അച്ചനു० രണ്ട് മക്കളു०. മക്കളിൽ ഒരാൾ ഡോക്ടറു० മറ്റേയാൾ ഗുണ്ടയുമാണ്. ഗുണ്ടയാകുന്ന വിജയ് ചിത്രത്തിൽ അഞ്ചുപേരെ തട്ടികൊണ്ടുപോയി കൊല്ലുന്നുണ്ട്. ഈ കുറ്റ० പക്ഷേ ഡോക്ടറിൽ ആരോപിക്കപ്പെടുന്നു. തുടർന്നുണ്ടാകുന്ന സ०ഭവങ്ങളിലൂടെയാണ് ചിത്ര० വളരുന്നത്. നിത്യമേനോൻ, വടിവേലു, കോവൈ, സരള തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. അഞ്ചു സ०ഘട്ടന ര०ഗങ്ങൾ ചിത്രത്തിലുണ്ട്..